രാജ്യത്ത് പാചക വാതക ക്ഷാമം രൂക്ഷമാകുന്നതിനിടെ സ്‌കൂളുകളിലെ ഉച്ചഭക്ഷണം മുടങ്ങരുത്; വിറക് ഉപയോഗിക്കാന്‍ അനുമതി

തിരുവനന്തപുരം: രാജ്യത്ത് പാചക വാതക ക്ഷാമം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്തിലെ സ്‌കൂളുകള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുംമായി പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍.പാചക വാതക ക്ഷാമം മൂലം സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി മുടങ്ങാന്‍ പാടില്ല എന്നും ഇതിനായി കേരളത്തിലുടനീളമുള്ള സ്‌കൂളുകള്‍ക്ക് പാചകത്തിന് വിറക് ഉപയോഗിക്കാം എന്നും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ നിര്‍ദേശിച്ചു.ഇതിനായുള്ള താല്‍ക്കാലിക അനുമതി പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യ വ്യാപകമായി നിലനില്‍ക്കുന്ന പാചക വാതക ക്ഷാമം സംസ്ഥാനത്തും പ്രതിഫലിക്കാന്‍ തുടങ്ങിയതോടെയാണ് നടപടി. പാചക വാതക ക്ഷാമം വിതരണ ഏജന്‍സികളെ ബാധിക്കുകയും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ദൈനംദിന ഭക്ഷണ സേവനത്തിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു.മുമ്പ് സ്‌കൂളുകള്‍ വിറക് ഉപയോഗിക്കുന്നത് നിരോധിക്കുന്ന കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നിലവിലെ ഇന്ധന വിതരണ നിയന്ത്രണങ്ങള്‍ കാരണം ഈ നിര്‍ദേശങ്ങള്‍ക്ക് അടിയന്തര ഇളവ് ആവശ്യമായി വന്നിരിക്കുകയാണ്.

You May Also Like

About the Author: Jaya Kesari