തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് തീവ്രമാവുന്ന സാഹചര്യത്തില്‍ മുണ്ടിനീരും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്.സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ 9,763 പേര്‍ക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്. ഈ മാസം 2,712 പേര്‍ക്ക് മുണ്ടിനീര് ബാധിച്ചു. പകരുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ രംഗത്തെ വിധഗ്ദര്‍ പറയുന്നത്. ചൂട് കൂടിയതോടെ സംസ്ഥാനത്ത് എ സി വില്‍പനയില്‍ കുതിപ്പുണ്ടായതായാണ് വ്യാപാര മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം അഞ്ച് ലക്ഷം യൂണിറ്റിലധികം എ സി കേരളത്തില്‍ വിറ്റഴിഞ്ഞിരുന്നു. ഇത്തവണ ഈ റെക്കോഡും മറികടക്കുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന വിവരം.കേരളത്തിലെ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെനിഗമനം. ഈ മാസം 21 വരെ തല്‍സ്ഥിതി തുടരും. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഏറ്റവും കൂടിയ താപനിലയായ 36.5 ഡിഗ്രി സെല്‍ഷ്യസ് വെള്ളാനിക്കരയിലാണ് രേഖപ്പെടുത്തിയത്. ചൂട് ഉയരുന്നതിനാല്‍ സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം, തീപിടുത്തം, കാട്ടുതീ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്.