ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ ചികിത്സ സഹായം ആയി 20,30,000രൂപ വിതരണം ചെയ്തു

തിരുവനന്തപുരം :- സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ നടത്തുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധന രായ രോഗികൾക്ക് നൽകുന്ന ചികിത്സാ ധനസഹായത്തിന്റെ വിതരണം നടന്നു. റീജി യണൽ ക്യാൻസർ സെന്റർ, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്എന്നിവിടങ്ങളിൽ നിന്നുള്ള രോഗികൾക്കാണ് 20,30,000രൂപ ചികിത്സ ധനസഹായം ആയി നൽകിയത്.റീജി യണൽ ക്യാൻസർ സെന്റർ 104രോഗികൾക്ക് 15,60,000രൂപയും,ശ്രീ ചിത്ര മെഡിക്കൽ സെന്ററിലേ47രോഗികൾക്ക് 4,70,000രൂപ ഉൾപ്പെടെ 20,30,000രൂപയാണ് വിതരണം ചെയ്തത്. ട്രസ്റ്റ്‌ ചെയർമാൻ എസ് വേണുഗോപാലിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ സ്വാഗതം ട്രസ്റ്റ്‌ പ്രസിഡന്റ്‌ വി. ശോഭ ആശംസകൾ നേർന്നു. സാമൂഹിക ക്ഷേമ കമ്മിറ്റി കൺവീനർ ജെ രാജലക്ഷ്മി റിപ്പോർട്ട്‌ അവതരിപ്പിച്ചു. ധനസഹായ വിതരണം ആർ സി സി ഡോക്ടർ ആർ രജനീഷ് കുമാറും, ശ്രീ ചിത്ര മെഡിക്കൽ സെന്റർ കാർഡിയോ വസ്ക്യൂലർ ഹെഡ് ഡോക്ടർ വിവേക് വി പിള്ളയും നിർവഹിച്ചു. ചടങ്ങിന് ആശംസകൾ അർപ്പിച്ചു ട്രസ്റ്റ്‌ ട്രഷറർ എ ഗീതകുമാരി, ട്രസ്റ്റ്‌ വൈസ് പ്രസിഡന്റ്‌ പി കെ കൃഷ്ണൻ നായർ, ട്രസ്റ്റ്‌ ജോയിന്റ് സെക്രട്ടറി എ എസ് അനുമോദ്, ആർ. ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ്‌ സെക്രട്ടറി കെ. ശരത്കുമാർ ചടങ്ങിന് കൃതജ്ഞത അർപ്പിച്ചു.

You May Also Like

About the Author: Jaya Kesari