ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ ചികിത്സാ സഹായ വിതരണം : രണ്ടാം ഘട്ടം ജനുവരി 18ന്

തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ രോഗികൾക്ക് ചികിത്സക്കായുള്ള രണ്ടാംഘട്ടത്തിന്റെ സാമ്പത്തിക സഹായവിതരണം 18ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ക്ഷേത്രത്തിന് മുൻവശമുള്ള നടപ്പന്തലിൽ നടക്കും. ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ ചെയർമാൻ എസ്. വേണുഗോപാലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ആറ്റുകാൽ ട്രസ്റ്റ്‌ പ്രസിഡന്റ്‌ വി ശോഭ ചടങ്ങിന് സ്വാഗതം ആശംസിക്കും, ട്രസ്റ്റ്‌ സാമൂഹിക ക്ഷേമ കമ്മിറ്റി കൺവീനർ ജെ. രാജലക്ഷ്മി റിപ്പോർട്ട്‌ അവതരിപ്പിക്കും. ചികിത്സാ സഹായവിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ചടങ്ങിന് ആശംസകൾ അർപ്പിച്ച് ആറ്റുകാൽ വാർഡ് കൗൺസിലർ ആർ. ഉണ്ണികൃഷ്ണൻ നായർ, ശ്രീ ചിത്രമെഡിക്കൽ സെന്റർ കാർഡിയോ വാസ്ക്കുലർ തൊറസിക് സർജറി മേധാവി ഡോ. വിവേക് വി പിള്ള, ട്രസ്റ്റ്‌ ട്രഷറർ എ. ഗീതകുമാരി, ട്രസ്റ്റ്‌ വൈസ് പ്രസിഡന്റ്‌ പി. കെ. കൃഷ്ണൻ നായർ, ട്രസ്റ്റ്‌ ജോയിന്റ് സെക്രട്ടറി എ. എസ്. അനുമോദ് തുടങ്ങിയവർ സംസാരിക്കും. ട്രസ്റ്റ്‌ സെക്രട്ടറി കെ. ശരത് കുമാർ കൃതജ്ഞത അർപ്പിക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *