




തിരുവനന്തപുരം :- ആറ്റുകാൽ ദേവി വിലാസം എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ആറ്റുകാൽ അംബാ ആ ഡിറ്റോറിയത്തിൽ കുടുംബ സംഗമം നടത്തി.സംഗമത്തിന്റെ ഉദ്ഘാടനം എൻ എസ് എസ് വൈസ് പ്രസിഡന്റ് എം സംഗീത് കുമാർ ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു.
കരയോഗം പ്രസിഡന്റ് ദീപു വി നായർ അധ്യക്ഷൻ ആയിരുന്നു.ചടങ്ങിന് സ്വാഗതം സെക്രട്ടറി അനുമോദ് എ എസ് ആശംസിച്ചു. വിവിധ മേഖലകളിൽ പ്രഗത്ഭരായ വർക്ക് വിദ്യാഭ്യാസ എൻ ഡോവ് മെന്റുകൾ വിതരണം ചെയ്തു.ചടങ്ങിന് ആശംസകൾ അർപ്പിച്ചു എം. കാർത്തികേയൻ നായർ, ഈശ്വരി അമ്മ, വിജു വി നായർ, ടി ജയകുമാർ, അരുൺ കെ നായർ,രെഞ്ചു ആർ, ഇലട്രോൾ അംഗം ആർ ജെ പ്രദീപ്, ജെ രാജ ലക്ഷ്മി, ജെ സുശീല കുമാരി തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ ഹരിഹരൻ നായർ ജി വി ചടങ്ങിന് കൃതജ്ഞ ത അർപ്പിച്ചു. തുടർന്നു അംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികളും അരങ്ങേറി.
