ആറ്റുകാൽ പൊങ്കാല -2026 ഉത്സവകമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു എം എ അജിത് കുമാർ ജനറൽ കൺവീനർ

തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധവും സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2026വർഷത്തെ പൊങ്കാല മഹോത്സവത്തിന്റെ ഉത്സവകമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.2026
വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത് സവത്തിന്റെ നടത്തിപ്പിന്റെ ജനറൽ കൺവീനർ ആയി എം എ അജിത് കുമാർ, ജോയിന്റ് ജനറൽ കൺവീനർ ആയി വി എൽ വിനോദ്, പ്രോഗ്രാം കൺവീനർ ആയി ലാൽ, അക്കൗമഡെഷൻ കൺവീനർ ആയി ശിശുപാലൻ നായർ, കുത്തിയോട്ടം കൺവീനർ ആയി ജയലക്ഷ്മി, മീഡിയ കൺവീനർ ആയി വിജയകുമാർ എന്നിവരെ തിരഞ്ഞെടുത്തു. പ്രസാദഊട്ട് കൺവീനർ ആയി നിഷ പി നായർ, മെസ്സ് കൺവീനർ ആയി അജിത് കുമാർ ആർ, വോളന്റിയർ കൺവീനർ ആയി ചിത്രലേഖ ഡി, താലപ്പൊലി കൺവീനർ ആയി രാജൻ നായർ, റിസപ്ഷൻ കൺവീനർ റെജി ആർ നായർ എന്നിവരാണ് ഭാരവാഹികൾ . ചരിത്ര പ്രസിദ്ധവും, സ്ത്രീകളുടെ ശബരിമലയും ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2026വർഷത്തെ പൊങ്കാല മാർച്ച്‌ 3ന് ചൊവ്വാഴ്ച നടക്കും. 2026ഫെബ്രുവരി 23ന് തിങ്കളാഴ്ച വൈകുന്നേരം 5.30ന് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തൽ ചടങ്ങുകൾ നടക്കുന്നതോടെ യാണ്‌ പൊങ്കാല മഹോത് സവത്തിന് തുടക്കം കുറിക്കുന്നത്. മൂന്നാം ഉത്സവദിനം ആയ 2026 ഫെബ്രുവരി 25ന് രാവിലെ 8.45ന് കുത്തിയോട്ട വൃതത്തിനു തുടക്കം ആകും. ഒൻപതാം ഉത്സവദിവസം ആയ 2026 മാർച്ച്‌ 3ന് ചൊവ്വാഴ്ച രാവിലെ 9.45ന് പൊങ്കാലക്കായുള്ള അടുപ്പുവെട്ടു ചടങ്ങ് നടക്കും. ഉച്ചക്ക് 2.15ന് പൊങ്കാല നിവേദ്യം നടക്കും. കുത്തി യോട്ട കുട്ടികൾക്കായുള്ള ചൂരൽ കുത്ത് ചടങ്ങ് രാത്രി 8.30ന് നടക്കും. രാത്രി 10.45ന് ദേവിയുടെ പുറത്തു എഴുന്നള്ളത്ത്നടക്കും. പത്താം ഉത്സവദിനമായ 2026 മാർച്ച്‌ 4ന് ബുധനാഴ്ച രാത്രി 9.45ന് കാപ്പഴിച്ചു കുടി യിളക്കൽ ചടങ്ങ് നടക്കും. രാത്രി 12.45ന് കുരുതി തർപ്പണ ചടങ്ങുകൾ നടക്കുന്നതോടെ 2026വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത് സവത്തിന് സമാപനം ആകും.ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കുത്തിയോട്ട വൃതത്തിന്റെ ബുക്കിങ് 2025 നവംബർ 17മുതൽ ആരംഭിക്കും.

You May Also Like

About the Author: Jaya Kesari