ആറ്റുകാൽ പൊങ്കാല മഹോത്സവ ത്തിന് ഇനി മണിക്കൂറുകൾ മാത്രമെന്നും, പൊങ്കാല നല്ല രീതിയിൽ നടത്തുന്നതിന് ഏവരുടെയും സഹകരണം ആവശ്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ്റുകാലിൽ പൊങ്കാല ഉത്സവത്തിന്റെ അവസാന അവലോകനയോഗത്തിൽ പങ്കെടുത്തു സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എല്ലാ വിധവകുപ്പുകളുടെയും പ്രവർത്തനം യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ മുഖ്യ മന്ത്രിക്കു മുൻപാകെ വിശദീകരിച്ചു. സിറ്റി പോലീസ് കമ്മിഷണർ ഉൾപ്പെടെ ഉള്ള ഉയർന്ന ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർ, എ ഡി എം, മറ്റു വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. മന്ത്രിമാരായ വി ശിവൻകുട്ടി, വാസവൻ, മറ്റുട്രസ്റ്റ് ഭാരവാഹികൾ, മേയർ, ഡെപ്യൂട്ടിമേയർ, കൗൺസിലർമാർ തുടങ്ങിയവർയോഗത്തിൽ പങ്കെടുത്തു.

