




തിരുവനന്തപുരം :- ഈസ്റ്റ് നിയോജക മണ്ഡലം മുൻ എം എൽ എ ആയിരുന്ന ബി വിജയകുമാറിന്റെ പതിനേഴാമത് ചരമവാർഷികം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. സ്മാരക ട്രസ്റ്റ് പ്രസിഡന്റ് തമ്പാനൂർ രവിയുടെ ആദ്യക്ഷതയിൽ നടന്ന യോഗത്തിൽ ട്രസ്റ്റ് സെക്രട്ടറി പി ഗോപകുമാർ സ്വാഗതം ആശംസിച്ചു. കെ. മുരളീധരൻ, പിരപ്പൻകോട് മുരളി, മുൻ സ്പീക്കർ എൻ ശക്തൻ, മുൻ മന്ത്രി സി ദിവാകരൻ, അഡ്വക്കേറ്റ് കെ എസ് ശബരീ നാഥൻ, ട്രസ്റ്റ് വൈസ് പ്രസിഡന്റ് എം ശ്രീകണ്ഠൻ നായർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ട്രഷറർ മാത്യു വിൻസെന്റ് ചടങ്ങിന് കൃതജ്ഞത അർപ്പിച്ചു. തുടർന്നു രാജേശ്വരി ഫൌണ്ടേഷൻ അന്തേവാസികൾക്ക് അന്നദാനവും നടന്നു.
