ഭക്ഷ്യ സുരക്ഷ വകുപ്പിനെ നോക്ക് കുത്തിയാക്കി കിഴക്കേക്കോട്ടയിൽ നിരോധിത “ബോംബെ കളർ മിഠായി “വില്പന

(അജിത് കുമാർ. ഡി )

തിരുവനന്തപുരം :- ഭക്ഷ്യ സുരക്ഷ വകുപ്പ്, നഗര സഭ ആരോഗ്യ വിഭാഗം, പോലീസ് ഇവരെ നോക്കുകുത്തി യാക്കി തലസ്ഥാന നഗരമായ കിഴക്കേ കോട്ടയിലും പരിസര പ്രദേശങ്ങളിലും നിരോധിച്ച ബോംബെ കളർ പഞ്ഞി മിഠായിയുടെ വില്പന സജീവം. ഇവയുടെ നിർമാണവും, വിപണനവും ഭക്ഷ്യ സുരക്ഷ വകുപ്പ് നിരോധിച്ചിരിക്കുന്നഅവസരത്തിൽ ആണ് അധികാരികളുടെ മൂക്കിന് തുമ്പിൽ ഇവയുടെ കച്ചവടം പൊടി പൊടിക്കുന്നത്. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം പരിസരങ്ങളിലും, രാമചന്ദ്രൻ റോഡുകളിലും ഇവയുടെ വില്പന സജീവമായി നടക്കുന്നു. ഒരു പാക്കറ്റ് കളർ പഞ്ഞി മിഠായിയുടെ വില 30രൂപയാണ്. രാസ വസ്തുക്കൾ ചേർത്തു ഉണ്ടാക്കുന്ന ഇത്തരം മിഠായികൾ കഴിക്കുന്നതോ ടുകൂടി ക്യാൻസർ തുടങ്ങിയ മാരക രോഗങ്ങൾ പിടിപെടും എന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് തന്നെ ഒരിക്കൽ മുന്നറിയിപ്പ് നൽകിയതാണ്. ഇത്തരം മിഠായികളുടെ നിർമാണം രഹസ്യകേന്ദ്രത്തിൽ ആണ് നടക്കുന്നത്. മിക്കവാറും ഇവയുടെ വില്പന ബംഗാളികളുടെ കൈകളിൽ ആണ്. കൊല്ലം കേന്ദ്രമാക്കി ഇതിന്റെ നിർമാണം നടന്നു എങ്കിലും ഒരു സമയത്തു ഭക്ഷ്യ സുരക്ഷ വകുപ്പ് റെയ്ഡ് നടത്തി ഇത്തരം മിഠായികൾ പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കളർ കിട്ടാനായി ഇതിൽ ചേർക്കുന്ന രാസവസ്തു ആണ് ഏറെ അപകടം വിളിച്ചു വരുത്തുന്നത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. സാധാരണ കുട്ടികൾ ആണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. ബന്ധപ്പെട്ട അധികാരികൾ ഇത്തരം അപകടകരമായ മിഠായികളുടെ വില്പന തടയുകയും, അവപിടികൂടി മേൽനടപടികൾ കൈക്കൊണ്ടില്ലെങ്കിൽ വൻ ഭവി ഷ്യത്ത് ഉണ്ടാകും എന്ന് മുന്നറിയിപ്പ് നൽകുക യാണ്‌.

You May Also Like

About the Author: Jaya Kesari