ഭരത്‌ കലാ കേന്ദ്ര ട്രസ്റ്റിന്റെ പതിനൊന്നാമത് നൃത്ത സംഗീതഉത്സവം 29,30,31തീയതികളിൽ

തിരുവനന്തപുരം :- ഭരത് കലാ കേന്ദ്ര ട്രസ്റ്റിന്റെ പതിനൊന്നാമത് നൃത്ത സംഗീതഉത്സവം 29,30,31തീയതികളിൽ കിഴക്കേക്കോട്ട രംഗ വിലാസം കൊട്ടാരത്തിൽ നടക്കും. 29ന് വൈകുന്നേരം 5.30ക്ക് ഭരത് ഫെസ്റ്റിന്റെ ഉദ്ഘാടനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി നിർവഹിക്കും. വൈദിക രത്നം പൈതൃക സംഗീതരത്നം, തുടങ്ങി നിരവധി പുരസ്‌ക്കാ രങ്ങൾ വിതരണം ചെയ്യും. ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ പി പി, ചെയർമാൻ കെ വി മോഹൻ കുമാർ, ഡോക്ടർ ഗായത്രി സുബ്രഹ്മണ്യം തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.

You May Also Like

About the Author: Jaya Kesari