
ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മോളത്തിനുബന്ധിച്ചുള്ള വിളംമ്പര രഥയാത്ര നടത്തി. മെയ് 23, 25 തീയതികളിലാണ് സംസ്ഥാന സമ്മേളനം’ ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അധ്യക്ഷൻ മുക്കംപാലമൂട് രാധകൃഷ്ണൻ്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം ജില്ലയിൽ വിളംബര രഥയാത്ര നടത്തിയത്. തിരുമലയിൽ എത്തിയ രഥയാത്രയെ ബിജെപി പാർലമെന്ററി അംഗം തിരുമല അനിൽ മുക്കംപാലമൂട് രാധകൃഷ്ണനെ ഷാൾ അണിഞ്ഞു സ്വീകരിച്ചു. രഥയാത്രയിൽ സംസ്ഥാന നേതാക്കളായ ഷാജി വേണു ഗോപാൽ , പാപ്പനംകോട് അനിൽ, സംസ്ഥാന മാതൃക സെക്രട്ടറി ലക്ഷ്മി പ്രിയ, മേഖല സെക്രട്ടറി ദീപ്തി ബിജു, ജില്ലാ സെക്രട്ടറി ശാസ്തമംഗലം അനിൽ ജില്ലാ കോഡിനേറ്റർ ചെങ്കള്ളൂർ ഉദയൻ എന്നിവർ പങ്കെടുത്തു ..
