തിരുവനന്തപുരം: ചിറയിൻകീഴില്‍ ബിജെപി പ്രവർത്തകന്റെ വാഹനങ്ങള്‍ കത്തി നശിച്ച നിലയില്‍. ഓട്ടോ ഡ്രൈവറായ ആനത്തലവട്ടത്ത് കൃഷ്ണാലയത്തില്‍ ബാബുവിന്റെ വാഹനങ്ങളാണ് കത്തി നശിച്ചത്.ചിറയിൻകീഴ് പുളിമൂട്ടില്‍ കടവ് പാലത്തിനുമുന്നിലാണ് സംഭവം.വീട്ടിനുമുന്നില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും, രണ്ട് ബൈക്കുകളും, ഒരു സ്കൂട്ടിയുമാണ് കത്തി നശിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങലില്‍ നിന്ന് ഫയർഫോഴ്സ് സംഘം എത്തിയെങ്കിലും വാഹനങ്ങള്‍ കത്തിനശിച്ചിരുന്നു
കഴിഞ്ഞ ദിവസം ചിറയിൻകീഴ് 17-ാം വാർഡായ പണ്ടകശാലയില്‍, ബിജെപി സ്ഥാനാർത്ഥിയുടെ വീടിനു നേരെയും അതിക്രമം ഉണ്ടായിരുന്നു. ബാബുവിന്റെ സഹോദരീപുത്രിയാണ് ബിജെപി സ്ഥാനാർത്ഥിയായ ടിൻറു. ഈ സംഭവത്തില്‍ ചിറയിൻകീഴ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല.
രാഷ്ട്രീയ വൈരാഗ്യമാണ് ആക്രണത്തിന് പിന്നാലെന്നാണ് സൂചന.

