കേരള വാട്ടർ അതോറിറ്റി ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് നല്കുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനായി ജനുവരി ഒന്ന് മുതല്‍ 31 വരെ അപേക്ഷകള്‍ സമർപ്പിക്കാം.പ്രതിമാസം 15 കിലോലിറ്റർ (15,000 ലിറ്റര്‍) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. 2026-ല്‍ ബിപിഎല്‍ ആനുകൂല്യം ലഭിക്കുന്നതിനായി, നിലവില്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരും പുതുതായി ആനുകൂല്യം ആവശ്യമുള്ളവരും അപേക്ഷ നല്‍കണം.ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. 2026 ജനുവരി 31-ന് മുൻപ് https://bplapp.kwa.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ നല്‍കാം. ഉപഭോക്താക്കളുടെ ഇ-അബാക്കസ് വിവരങ്ങള്‍ സിവില്‍ സപ്ലൈസ് വെബ്സൈറ്റിലെ റേഷന്‍ കാര്‍ഡ് വിവരങ്ങളുമായി താരതമ്യം ചെയ്ത ശേഷം അര്‍ഹതയുള്ളവര്‍ക്ക് ആനുകൂല്യം അനുവദിക്കും.

