വ്യാപാരിയെ ആക്രമിച്ച്‌ പണം കവർന്ന കേസ്; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ നാലുപേർ റിമാൻഡില്‍

ത്യശൂർ: വ്യാപാരിയെ ആക്രമിച്ച്‌ പണം കവർന്ന കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ നാലുപേർ റിമാൻഡില്‍.ഷൊർണൂർ നഗരസഭ ചുടുവാലത്തൂർ ബ്രാഞ്ച് സെക്രട്ടറി കവുതിയാട്ടില്‍ സുരേഷ് ബാബു (41), ഇയാളുടെ സഹോദരൻ കവുതിയാട്ടില്‍ സുഭാഷ് ബാബു(38), കിഴക്കേ പട്ടത്ത് രാംകുമാർ (47), കരുവാൻ കുന്നത്ത് ധനേഷ്(37) എന്നിവരാണ് റിമാൻഡിലായത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടു കൂടിയാണ് സംഭവം.ഫ്രിഡ്ജിനകത്തെ ഉപകരണം സംസ്‌കരിച്ച്‌ പുനരുപയോഗിക്കുന്ന സാമഗ്രികള്‍ ഉണ്ടാക്കുന്ന കവളപ്പാറക്കടുത്തുള്ള വ്യാപാര സ്ഥാപനം നടത്തുന്ന വിജയകുമാർ എന്ന വ്യക്തിയെ മർദ്ദിക്കുകയും 10,000 രൂപ കവർച്ച ചെയ്യുകയും ചെയ്തുഎന്നാണ് പരാതി. സംഭവത്തില്‍ സൂരജ് പള്ളിയാലില്‍ എന്ന വ്യക്തിയെ കൂടി പിടികൂടാൻ ഉണ്ടെന്ന് ഷൊർണൂർ പോലീസ് പറഞ്ഞു.

You May Also Like

About the Author: Jaya Kesari