ചക്കുളത്തുകാവിൽ ഉദ്യോഗസ്ഥ- മാധ്യമ- സന്നഥ സംഘടന അവലോകന യോഗം 22 ന്

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയോടനുബന്ധിച്ചുള്ള ഉദ്യോഗസ്ഥ-മാധ്യമ-സന്നഥ സംഘടന അവലോകന യോഗം ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിൽ വെച്ച് 22 ന് നടക്കും. യോഗത്തിൽ വിവിധ സാംസ്കാരിക സംഘടനകൾ, സർക്കാരിൻ്റെ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്ദ്യോസ്ഥർ, മതസംഘടന വക്താക്കൾ, വിവിധ കരകളുടെ പ്രതിനിധികൾ, മറ്റു ക്ഷേത്ര കമ്മറ്റിയിലെ അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
അവലോകന യോഗത്തിൽ ക്ഷേത്ര മുഖ്യാകാര്യദർശി രാധകൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, രമേശ് ഇളമൺ നമ്പൂതിരി, ക്ഷേത്ര തിരുവുത്സവ കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.

You May Also Like

About the Author: Jaya Kesari