ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി : സംസ്ഥാനത്ത് ഒരിടവേളയ്‌ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. അടുത്ത മണിക്കൂറുകളില്‍ തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.തെക്കൻ ജില്ലകള്‍ക്ക് പുറമെ സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം മുതല്‍ കാസറഗോഡ് വരെയുള്ള പത്ത് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്‌ക്ക് സാധ്യതയുണ്ട്.

You May Also Like

About the Author: Jaya Kesari