
,കൊച്ചി : സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ഇയാള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് എറണാകുളതെത്തിയത്.
കേരളത്തില്‍ എത്തിയ ശേഷം ഛര്‍ദിയും വയറിളക്കവും മൂലം സർക്കാർ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനിലയില്‍ നിലവില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ഈ വർഷം ഇതുവരെ കേരളത്തില്‍ കോളറ സ്ഥിരീകരിച്ചത് മൂന്നുപേർക്കാണ്. കോളറ കാരണം ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
