ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും, വിമട്രിവാൻഡറവും സംയുക്ത മായി ചേർന്ന് സംഘടിപ്പിച്ച മേരി മിംഗിൾ ക്രിസ്മസ് മഹാ സെയിലിനും ഫുഡ് ഫെസ്റ്റിലും ഇന്ന് തുടക്കമായി… മുറിഞ്ഞ പാലം ദി റിങ് ഡാൻസ് സ്റ്റുഡിയോയിൽ ആണ് ഒരു ദിവസത്തെ പരിപാടി സംഘടിപ്പിച്ചത്… നൂറിലധികം സ്റ്റാളുകളിലായി നിരവധി ഉൽപ്പന്നങ്ങളുടെ പ്രദർശനമേള ഉണ്ടായിരുന്നു… വൻമരങ്ങളെ പോലും വരുതിയിൽ ആക്കുന്ന ബോൺസായി വൃഷങ്ങളുടെ പ്രദർശനം ഓർക്കിഡ് കളുടെ പ്രദർശനം എന്നിവ ഏറെ ശ്രദ്ധേയമായിരുന്നു… മേളയുടെ ഉദ്ഘാടനം സിവിൽ ജഡ്ജ് എസ് ഷംനാദ് ഭദ്രദീപം തെളിയിച്ചു.. ഇമ ഭാരവാഹികളും ചെയർപേഴ്സൺ ഡോക്ടർ ഷബ്ന ഡി എസ് ഉം പങ്കെടുത്തിരുന്നു



