കോളേജ് സ്പോർട്സ് ലീഗ് കേരള 17ന് തുടങ്ങും: വാർത്താ സമ്മേളനം നടത്തി

തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കോളേജ് സ്പോർട്സ് ലീഗ് (സി എസ് എൽ)കേരള ഈ മാസം 17-ന് കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ തുടങ്ങും. ക്യാമ്പസുകളെ ലഹരി വിമുക്തമാക്കാനുള്ള ‘കിക്ക് ഡ്രഗ്സ്’ ക്യാമ്പയിനിന്റെ ഭാഗമായാണ് രാജ്യത്ത് ആദ്യമായി ഇത്തരത്തിൽ പ്രൊഫഷണൽ ലീഗ് മാതൃകയിൽ കോളേജുതല കായിക മത്സരങ്ങൾ നടക്കുന്നത്.

18-ന് വൈകിട്ട് നാലിന് കായിക മന്ത്രി വി അബ്ദുറഹിമാൻ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സി എസ് എൽ ഉദ്ഘാടനം ചെയ്യും. ഹമീദ് മാസ്റ്റർ എംഎൽഎ, വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രൻ, പത്മശ്രീ ഐ എം വിജയൻ തുടങ്ങിയവർ പങ്കെടുക്കും. സിഎസ്എല്ലിനോടനുബന്ധിച്ചുള്ള വാർത്ത സമ്മേളനം തിരുവനന്തപുരത്ത് നടന്നു. സ്പോർട്സ്, യുവജനകാര്യ ഡയറക്ടറും സ്പോർട് കേരള ഫൗണ്ടേഷൻ സിഇഒയുമായ വിഷ്ണുരാജ് ഐഎഎസ് സിഎസ്എല്ലിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചു. കായിക വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. പ്രദീപ് സി എസ്, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനിയർ അനിൽ കുമാർ പി കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ വിനോദസഞ്ചാരം അടക്കമുള്ള മേഖലകളിലൂടെ പരിപോഷിപ്പിക്കാനും ക്യാമ്പസുകളിൽ അടിസ്ഥാന സൗകര്യ വികസനത്തിനും ദേശീയതലത്തിൽ കേരളത്തിലുള്ള കായിക പ്രതിഭകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനും സിഎസ്എൽ ലക്ഷ്യമിടുന്നു. സി എസ് എൽ ലോഗോ കായികമന്ത്രി വി അബ്ദുറഹിമാൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നിവർ ചേർന്ന് നേരത്തെ അനാച്ഛാദനം ചെയ്തിരുന്നു. ഫുട്ബോൾ മത്സരങ്ങളുടെ ഫിക്സ്ചർ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി പുറത്തിറക്കി.

You May Also Like

About the Author: Jaya Kesari