പൂവാർ: വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീയിട്ട് നശിപ്പിച്ചതായി പരാതി. കാഞ്ഞിരംകുളം പെരുന്താന്നി ശ്രീ ഭവനിൽ ബെന്നിയുടെ വക ഫാഷൻ പ്രൊ ഇനത്തിൽപ്പെട്ട ബൈക്കാണ് പൂർണ്ണമായും കത്തിനശിച്ചത്. ഞായറാഴ്ച്ച വെളുപ്പിന് 4 മണിയോടെയാണ് സംഭവം. വീടിനോട് ചേർത്ത് തയ്യാറാക്കിയിരുന്ന ഷെഡിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് തീയിട്ടത്.തീ പടർന്നതോടെ വീടിനും തീ പിടിച്ചു. വീടിൻ്റെ ജനാലയും ചുമരും കത്തി നശിച്ചു. ജനാലയിലൂടെ തീയും പുകയും റൂമിലേക്ക് പടർന്നു. റൂമിലുണ്ടായിരുന്ന 70 വയസുകാരി സാവിത്രി പുക ശ്വസിച്ച് അസ്വസ്ത അനുഭവപ്പെട്ടു. നാട്ടുക്കാർ ഓടികൂടി വീട്ടുക്കാരെ അറിയിച്ചതിനെ തുടർന്നാണ് വയോധികയെ മുറിയിൽ നിന്നും രക്ഷപ്പെടുത്തിയത്. കാഞ്ഞിരംകുളം പോലീസും പൂവാറിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചു. ഫോറൻസിക് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. കാഞ്ഞിരം കുളം പോലീസ് കേസെടുത്തു.