ബെംഗളൂരു∙ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി. അശോക് നഗറിലെ ഓഫിസിൽ വച്ച് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. ഇ.ഡി.റെയ്ഡിനിടെ ആയിരുന്നു ദുരന്തം.കൊച്ചി സ്വദേശിയാണ്.അശോക് നഗറിലെ ഹൊസൂർ റോഡിലാണ് കമ്പനിയുടെ ഓഫിസ്. അശോക് നഗർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട് . കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫിസുകളിൽ ഇ.ഡി.റെയ്ഡ് നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു.

