പന്തം കൊളുത്തി പ്രകടനം നടത്തി :
പാചകവാതക വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് സി.പി.ഐ തിരുവല്ലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളാർ ജംഗ്ഷൻ മുതൽ വാഴമുട്ടം ജംഗ്ഷൻ വരെ പന്തംകുളത്തി പ്രകടനം നടത്തി.
ലോക്കൽ കമ്മിറ്റി സെക്രട്ടറി വെള്ളാർ സാബു നേതൃത്വം നൽകിയ പ്രകടനം നഗരസഭാ കൗൺസിലർ പനത്തുറ പി ബൈജു ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഒപ്പാനുമഠം ശശി,
ശിവരാജൻ,സോമൻ പനത്തുറ പ്രശാന്തൻ, ആർ. ഹേമചന്ദ്രൻ, സുരൻ എന്നിവർ പ്രസംഗിച്ചു.