കൗൺസിൽ ഓഫ് ലയൺ ലേഡീസിന്റെ ജലസമൃദ്ധി പദ്ധതി

തിരുവനന്തപുരം : 318 എ യിലെ വനിതാ വിഭാഗമായ കൗൺസിൽ ഓഫ് ലയൺ ലേഡീസിന്റെ 20025 26 വർഷത്തെ പ്രധാന പദ്ധതികൾ ഒന്നായ ജലസമൃദ്ധി പ്രകാരം നിർധനരായ കുടുംബങ്ങൾക്ക് ശുദ്ധജലം സംഭരിച്ചു വയ്ക്കുന്നതിന് വേണ്ട വാട്ടർ ടാങ്കുകൾ നൽകുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം തമ്പാനൂർ രാജാജി നഗറിൽ എംഎൽഎ ശ്രീ ആൻറണി രാജു നിർവഹിച്ചു. കൗൺസിൽ ഓഫ് ലയൺ ലേഡീസ് പ്രസിഡൻറ് ഡോക്ടർ ജയശ്രീ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് ഗവർണർമാരായ എൻജിനീയർ വി. അനിൽകുമാർ, അഡ്വക്കേറ്റ് ആർ വി ബിജു, മുൻ ഗവർണർ ജോൺ ജി കൊട്ടറ, കൗൺസിൽ ഭാരവാഹികളായ ജയലക്ഷ്മി അജയ്, ഗീതാ മധുസൂദൻനായർ, ഉഷ ജയചന്ദ്രൻ, രമാ പളനി, പ്രഭാ ചന്ദ്രശേഖരൻ, നീനാ സുരേഷ് എന്നിവർ സംസാരിച്ചു.

You May Also Like

About the Author: Jaya Kesari