(അജിത് കുമാർ. ഡി )
തിരുവനന്തപുരം :- മെഡിക്കൽ കോളേജ്, എസ് എ ടി ആശുപത്രികളുടെ റോഡ് പരിസരങ്ങളിൽ കച്ചവടക്കാരും, അവിടെ എത്തുന്നവരും തമ്മിൽ അടിക്കടി ഉണ്ടാകുന്ന സംഘർഷങ്ങളുടെ പിന്നിൽ കച്ചവടക്കാർ ക്കിടയിൽ ക്രിമിനൽ സംഘങ്ങളുടെ കടന്നു കയറ്റം ആണെന്നുള്ളതിന് ശക്തമായ തെളിവ് ലഭിച്ചിരിക്കുന്നു. ആശുപത്രി പരിസരങ്ങളിൽ പകലും, രാത്രി കാലങ്ങളിലും ഒരുപോലെ മദ്യപാനവും, സംഘം ചേർന്നുള്ള അടിപിടികളും, മോഷണ ങ്ങളും തുടർക്കഥ ആകുകയാണ്. മദ്യപിച്ചു ചേരി തിരിഞ്ഞുള്ള അസഭ്യം വിളികൾ ആണ് പിന്നീട് കയ്യാങ്കളിയിൽ എത്തുന്നത്. ഇത്തരം സംഭവങ്ങൾ ആശുപത്രി അധികൃതർക്ക് നിത്യവും തലവേദന ആയതോടെ ആണ് അവർ അതീവ രഹസ്യമായി അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ആണ് ബന്ധപ്പെട്ട അധികൃതർക്ക് ലഭിച്ചിരിക്കുന്നത് എന്നാണറിയുന്നത്. എസ് എ ടി, മെഡിക്കൽ കോളേജ് പരിസര പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളിൽ ചിലർ രഹസ്യമായി ഒളിപ്പിച്ചു വച്ചിരുന്ന ഗുണ്ടാ സംഘങ്ങൾ ഉപയോഗിക്കുന്ന “ഇടിവള”പിടിച്ചെടുത്തിട്ടുണ്ട്. സ്റ്റീൽ, മറ്റു ലോഹങ്ങൾ കൊണ്ട് നിർമിച്ച ഈ ഇടിവളകൾ ഉപയോഗിച്ചു എതിരാളികളുടെ മർമ്മ ഭാഗങ്ങളിൽ ഇടിച്ചാൽ പിന്നീട് അയാളെ ക്കൊണ്ട് ജീവിതത്തിൽ ഒരു പ്രയോജനവും ഉണ്ടാകില്ല എന്നാണറിയുന്നത്. രാത്രി കാലങ്ങളിൽ ഉണ്ടാകുന്ന സംഘർഷങ്ങളിൽ ആണ് ഇടിക്കട്ട ഉപയോഗം. ഇത്തരം വസ്തുക്കളുടെ അനധികൃത വിൽപ്പന അധികൃതർക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആശുപത്രി പരിസര ത്തുള്ള അനധികൃത കച്ചവടം നിരോധിക്കണം എന്ന അവശ്യ ത്തിനു ശക്തി ഏ റുകയാണ്. ഇത് സംബന്ധിച്ച ഫയലുകളിൽ അന്തിമ തീരുമാനം ഉണ്ടാകാൻ സർക്കാരിൽ നിന്നും കാത്തിരിക്കുക യാണ് അധികൃതർ എന്നാണ് അറിയുന്നത്.