തിരുവനന്തപുരം :- കൊച്ചിയിൽ വച്ച് ടൂത്ത് ബ്രഷിങ് ക്യാമ്പയിന് തുടക്കം കുറിക്കുന്നു. ക്രഷ് 2ബ്രഷ് എന്നാണ് പേരിട്ടിരിക്കുന്നത്. പല്ലുകളെ സ്നേഹിച്ചുകൊണ്ട് രണ്ടു തവണ ബ്രഷ് ചെയ്യുക എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ വേണ്ടിയാണു ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ് ഡോക്ടർ സുഭാഷ് കെ മാധവൻ, സംസ്ഥാന സെക്രട്ടറി ഡോക്ടർ സിദ്ധാർഥ് നായർ, ഡെന്റൽ ഹെൽത്ത് ചെയർമാൻ ഡോക്ടർ നിതിൻ കെ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.