കപ്പിംഗ് തെറാപ്പി വർക്ക്ഷോപ്പ്

പുതുക്കോട്ട : തമിഴ്നാട്ടിലെ ആറ് പ്രമുഖ നാച്ചുറോപ്പതി യോഗ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി പുതുക്കോട്ടയിലെ മദർ തെരേസ ഫാർമസി കോളജിൽ ഏകദിന കപ്പിംഗ് ചികിത്സാ ശില്പ ശാല നടത്തുകയുണ്ടായി. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം നടത്തപ്പെടുന്നത് . മദർ തെരേസ മെഡിക്കൽ കോളജ് ഓഫ് നാച്ചുറോപ്പതി ആൻഡ് യോഗ,പുതുക്കോട്ട; ഇന്ദിര ഗണേശൻ നാച്ചുറോപ്പതി യോഗ മെഡിക്കൽ കോളജ്, ട്രിച്ചി ; കൊങ്കു നാച്ചുറോപ്പതി യോഗ മെഡിക്കൽ കോളേജ്, പെരുന്ദുരൈ ; നന്ദ നാച്ചുറോപ്പതി യോഗ മെഡിക്കൽ കോളജ്, ഈറോഡ്; ജെ എസ് എസ് നാച്ചുറോപ്പതി യോഗ മെഡിക്കൽ കോളജ് , കോയമ്പത്തൂർ; അണ്ണ നാച്ചുറോപ്പതി യോഗ മെഡിക്കൽ കോളജ്,കുംഭകോണം എന്നീ സ്ഥാപനങ്ങളിൽ നിന്നായി അഞ്ഞൂറോളം മെഡിക്കൽ വിദ്യാർത്ഥികളും അധ്യാപകരും ശിൽപ്പശാലയിൽ പങ്കെടുത്തു. പ്രശസ്ത നാച്യൂറോപ്പതി ഡോക്ടറും അക്യുപങ്ചർ വിദഗ്ധനും ഇന്ത്യൻ നാച്ചൂറോപ്പതി ആൻഡ് യോഗ ഗ്രാജുവേറ്റ് മെഡിക്കൽ അസ്സോസ്സിയേഷൻ(INYGMA ) കേരള ഘടകം പ്രസിഡൻ്റുമായ ഡോ. ദിനേശ് കർത്ത വർക്ക്ഷോപ്പ് നയിച്ചു. മദർ തെരേസ കോളജ് ഡയറക്ടർ ടീ. പൂങ്കുണ്ട്രൻ, പ്രിൻസിപ്പൽ ഡോ ഗണേഷ് അയ്യർ, ഫാർമക്കോളജി കോളജ് പ്രിൻസിപ്പൽ ഡോ.ജയകൃപ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അക്യുപങ്ചർ ചികിത്സയുടെ ഭാഗമായ കപ്പിങ് തെറാപ്പിയെ കുറിച്ച് കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ നടക്കേണ്ടതുണ്ടെന്നും മെഡിക്കൽ രജിസ്ട്രേഷൻ ഉളള ഡോക്ടർമാർ മാത്രമേ കപ്പിങ്ങ് നടത്തുന്നുള്ളൂ എന്ന നിലയിൽ നിയമ നിർമാണം വരേണ്ടത് അത്യന്താപേക്ഷിതമാണ് എന്നും വർക്‌ഷോപ്പിന് നേതൃത്വം നൽകിയ ഡോ ദിനേശ് കർത്ത പറഞ്ഞു.

You May Also Like

About the Author: Jaya Kesari