ആലപ്പുഴ മാന്നാറിലെ അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി. ബുധനൂരിലെ അങ്കണവാടിയില്‍ ഫെബ്രുവരി മാസത്തില്‍ നല്‍കുന്നതിനായി ജനുവരി 22 ന് പഞ്ചായത്തില്‍ നിന്നും അങ്കണവാടികളിലേക്ക് വിതരണം ചെയ്ത അമൃതം പൊടി പായ്ക്കറ്റുകളില്‍ ഒന്നിലാണ് ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തിയത്.രണ്ടു ദിവസം മുന്‍പ് ലഭിച്ച അമൃതം പായ്ക്കറ്റ് വീട്ടുകാര്‍ പൊട്ടിച്ച് കുറുക്ക് തയ്യാറാക്കാന്‍ എടുത്തപ്പോഴാണ് രണ്ട് പല്ലികളെ ചത്ത് ഉണങ്ങിയ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അങ്കണവാടി ടീച്ചറെത്തി പരിശോധിച്ച് സൂപ്പര്‍വൈസറെ വിവരം അറിയിക്കുകയും സി ഡി പി ഒ യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.