തിരുവനന്തപുരം :- റൂറൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വ്യാജ അരിഷ്ടക്കടകൾക്ക് മറവിൽ എം ഡി എം, ഹൈ ബ്രിഡ് കഞ്ചാവ്, ചരസു തുടങ്ങിയ വയുടെ വില്പനയും തകൃതി. നെയ്യാറ്റിൻകര എക്സൈ സ് സംഘത്തിന്റെ മിന്നൽ പ്രഹരമായ റെയ്ഡ് നടത്തിയതോടെ വൻ ലഹരി മാഫിയയെ തകർക്കുക മാത്രമല്ല ഈ ശൃംഗലയിലെ നിരവധി കണ്ണികളേ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. വ്യാജ അരിഷ്ടം വില്പന പൊടി പൊടിക്കുമ്പോഴും അതിനേക്കാൾ ലാഭവും, എക്സ്സൈസ് സംഘ ത്തിന്റെ കണ്ണിൽ പൊടിയിടാനും, പെട്ടെന്ന് പിടിക്കാതിരിക്കുന്നതിനും വേണ്ടിയാണു ഈ മേഖലയിലെ പലരും എം ഡി എം പോലുള്ള മാരക മയക്കു മരുന്ന് വില്പനയിലേക്ക് തിരിഞ്ഞിട്ടുള്ളത്. അത് കാറിലൂടെയും, മറ്റു വാഹനങ്ങളിലൂടെയും കടത്താനും, അവയുടെ വില്പന രഹസ്യമായി നടത്തുന്നതിന് വളരെ എളുപ്പം ആയതിനാലാണ് പലരും ഈ മേഖലയിലേക്ക് തിരിഞ്ഞിട്ടുള്ളത്. കുറച്ചു സമയം കൊണ്ട് കൂടുതൽ തുക സമ്പാദിക്കാം എന്നുള്ള താണ് ഈ മേഖല.
