തിരുവനന്തപുരം : മനാറുൽ ഹുദാ ട്രസ്‌റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഓക്സസ്കോർഡ് കിഡ്സ് 10, 1 തീയതികളിൽ ‘കളിക്കൂട്ടം 25’ എന്ന പേരിൽ ജില്ലാതല പ്രീ സ്‌കൂൾ കലോത്സവം സംഘടിപ്പിക്കു =നു. എം എച്ച് ട്രസ്‌റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 10, 11 തീയതികളിൽ ഓക്സ്ഫോർഡ് കിഡ്‌സിൻ്റെ വെഞ്ഞാറമ്മൂട് കേന്ദ്രത്തിൽ വച്ച് നടത്തുന്ന കലോത്സവം പത്തിന് രാവിലെ 9.30ന് വാമനപുരം എംഎൽഎ ഡി.കെ. മുരളി ഉദ്ഘാടനം ചെയ്യും.
പ്രീ-സ്‌കൂൾ തലത്തിലുള്ള കുട്ടികളുടെ കലാരംഗത്തെയും അക്കാദമിക രംഗത്തെയും കഴിവുകൾ കണ്ടെത്തുന്നതിനായി 22 ഇനങ്ങളിലായി നടത്തുന്ന കലോത്സവത്തിൽ ജില്ലയിലെ 3 മുതൽ 6 വയസ് വരെ പ്രായമുളള അങ്കണ വാടികൾ ഉൾപ്പെടെയുള്ള പ്രി സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. രണ്ടുദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പ്രത്യേകം രജിസ് ട്രേഷൻ ഫീസ് ഇല്ല. കലോത്സവത്തോടനുബന്ധിച്ച് മോണ്ടിസോറി പഠന സാമഗ്രികളുടെ പ്രദർശനവും, 11ന് ഉച്ചയ്ക്ക് 2:30 മണിക്ക് ‘കുഞ്ഞുങ്ങളിൽ അന്തർലീനമായ ബഹുവിധ കഴിവുകളെ ശൈശവ ത്തിൽ തന്നെ കണ്ടെത്തി വളർത്തുന്നതിൽ അമ്മമാരുടെയും അധ്യാപകരുടെയും പങ്ക് എന്ന വിഷ യത്തിൽ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെൻ്റ് സെൻറർ മുൻ ഡയറക്ടർ ഡോ: ബാബു ജോർജ്, എസ്. സി. ഇ. ആർ. ടി മുൻ അസിസ്‌റ്റൻ്റ് പ്രൊസസറും, ഓക്‌സ് ഫോർഡ് കിഡ്‌സ് ഡയറക്ടറുമായ എൻ. കെ. സത്യപാലൻ എന്നിവർ വിഷയവതരണം നടത്തും.
മനാറുൽ ഹുദാ ട്രസ്‌റ്റ് അഡ്‌മിനിസ്ട്രേഷൻ ഡയറക്ടർ മുഹമ്മദ് ഇഖ്ബാൽ ഐപിഎസ് അധ്യക്ഷത വ ഹിക്കുന്ന ചടങ്ങിൽ വച്ച് ഡോ: അഹമ്മദ് സാക്കീർ ഹുസൈൻ സെമിനാർ ഉദ്ഘാടനം ചെയ്യും. തുടർന്നു് രണ്ടുദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങളിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റുകളും കൂടു തൽ പോയിന്റ് നേടിയ സ്ഥാപനങ്ങൾക്കുള്ള ട്രോഫികളും വിതരണം ചെയ്യും. എന്ന് മനാറുൽ ഹുദാ ട്രസ്‌റ്റ് അ ഡ്‌മിനിസ്ട്രേഷൻ ഡയറക്ടർ മുഹമ്മദ് ഇഖ്ബാൽ ഐ.പി.എസ്, ട്രസ്‌റ്റ് ജനറൽ മാനേജർ അൻസാർ ഷരീഫ്, ഓക്സ്ഫോർഡ് കിഡ്സ് ഡയറക്ടർ എൻ. കെ. സത്യപാലൻ, മോഡറേറ്റർ പ്രവീൺ. സി. കെ തുടങ്ങിയവർ വാർത്താസമ്മേളന ത്തിൽ അറിയിച്ചു.