ജനാധിപത്യകലാസാഹിത്യവേദിയുടെ പ്രഥമ സദ്ഭാവനാ അവാർഡ് ഡോ.എം.ആർ തമ്പാന്

തിരുവനന്തപുരം: ജനാധി പത്യ കലാസാഹിത്യ വേദിയുടെ പ്രഥമ സദ്ഭാവനാ അവാർഡിന്ഡോ.എം.ആർ തമ്പാനെ തെരഞ്ഞെടുത്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും എഴുത്തുകാരനും പ്രഭാഷകനും പുസ്തകപ്രസാധകനുമൊക്കെയായി മലയാള സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. 25000 രൂപയും പ്രശംസി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 2025 ഓഗസ്റ്റ് 20 ന് ദേശീയ സദ്ഭാവനാ ദിനാചരണത്തിന്റെ ഭാഗമായി ജനാധിപത്യ കലാസാഹിത്യ വേദി തിരുവനന്തപുരത്ത് പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

You May Also Like

About the Author: Jaya Kesari