നഗരത്തെ “സ്മാർട്ട്‌ “ആക്കാൻ നിർമിച്ചിരിക്കുന്നകുടിവെള്ള കിയോസ്‌ക്കുകൾ മറ്റൊരു “ശവ കുടീ രം “

(ഡോ. അജിത് കുമാർ )

തിരുവനന്തപുരം നഗരത്തെ “സ്മാർട്ട്‌ “ആക്കാൻ സ്മാർട്ട്സിറ്റി സിറ്റി പ്രോജെക്ടിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ചിരിക്കുന്ന കുടിവെള്ള കിയോസ് ക്ക് ആണ്. പൊതു ജനങ്ങൾക്ക്‌ പ്രത്യേകിച്ചു റോഡിലെ കാൽ നടയാത്രക്കാർക്ക് നടന്നു വലയുമ്പോഴോ, ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുമ്പോഴോ കുടി വെള്ളത്തിനായി ദാഹിച്ചു നാവു വരളുമ്പോൾ ഒന്ന് ശുദ്ധ വെള്ളം കുടിക്കാൻ തോന്നുമ്പോൾ ആർക്കും ആശ്രയിക്കുന്നതിനു വേണ്ടി നിർമ്മിച്ചതാണിത്. എന്നാൽ നിർമാണത്തിന്റെ ഉദ്ദേശശുദ്ധി ഇന്ന് ചോദ്യം ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇത് നിർമിച്ചിരിക്കുന്നത് വളരെ തിരക്കേറിയ സ്ഥലം ആയ വഴുതക്കാട് വിമെൻസ് കോളേജ് കവാ ട ത്തിനു സമീപവും, വഴുതക്കാട് ജംഗ്ഷനിലെ പെട്രോൾ പമ്പിനു നേരെ എതിർവശത്തു മാണ്. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം കുടിവെള്ള കിയോസ്‌ക്കുകൾ കാണാം. എന്നാൽ ഇവിടെ നിർമിച്ചിരിക്കുന്ന ഈ കുടിവെള്ള കിയോസ് ക്ക് ആർക്കു വേണ്ടി, എന്തിനു വേണ്ടി എന്നുള്ള ചോദ്യം ഇവിടെ എത്തി ഇത് കാണുന്നവരുടെ മനസ്സിൽ ഉയരുന്ന ചോദ്യങ്ങളിൽ ഒന്ന് മാത്രമാണ്. ഭിത്തികൾ പൊട്ടി പൊളിഞ്ഞു, പൈപ്പിൽ കുടി വെള്ളം ഇല്ലാതെ, ആരും ശ്രദ്ധിക്കാത്തിടത്തു ഒരു “ശവകുടീരം “കണക്കെ ഇത് ഇന്നും തലഉയർത്തി നിൽക്കുന്നു. വാർഷിക അറ്റകുറ്റ പണികൾ ഇതിന്റെ നിർമാണത്തിന് ശേഷം ഇത് വരെ നടത്തിയിട്ടില്ല. വെള്ളവും ഇല്ല, എന്തിനേറെ ഒന്ന് കുടിക്കാൻ ഒരു ഗ്ലാസ്‌ പോലും ഇല്ല അതിന്റെ റോഡിലേക്കുള്ള ഭാഗം ആകട്ടെ പൊട്ടി പൊളിഞ്ഞു മഴയും, കാറ്റും ഏറ്റു ഒരു അടമാനം പോലും ഇല്ലാതെ വൈദ്യുതി മീറ്ററും സ്റ്റാപിച്ചിട്ടുണ്ട്. അതിൽ വൈദ്യുതി ഉള്ളതായി മീറ്ററിന്റെ ബൾബ് ഇടയ്ക്കിടയ്ക്ക് കണ്ണുകൾ ചിമ്മിക്കൊണ്ടിരിക്കുന്നുണ്ട്. അതും ഏറെ അപകടം വിളിച്ചു വരുത്തുന്ന രീതിയിൽ. ഇത് ആർക്കു വേണ്ടി, എന്തിനു വേണ്ടി എന്നുള്ള ചോദ്യംഇതുമായി ബന്ധപ്പെട്ടഅധികൃതരോട് ചോദിക്കുകയാണ്. പൊതു ജനങ്ങളെ വിഡ്ഢികളും, കഴുതകളും ആക്കാൻ വേണ്ടി പൊതുജനത്തിന്റെ നികുതി പണത്തിൽ നിന്നും എടുത്തല്ലേ ഇത്തരം പദ്ധതികൾ അസൂത്രണം ചെയ്യുന്നത്. ഇതിന്റെ പ്രയോജനം ആർക്കാണ് എന്ന് ഉറക്കെ ചിന്തിക്കുക ആണെങ്കിൽ ഒന്ന് പകൽ പോലെ വെളിച്ചമാകും….. ഇതുമായി ബന്ധപ്പെട്ട് അസൂത്രണം ചെയ്തവർക്കും, ഇത് നിർമിച്ചവർക്കും. പൊതു ജനം ഇതൊക്കെ കണ്ട്‌ “കഴുതകൾ “ആയി മാറി തീർന്നോ എന്ന് സംശയിക്കേണ്ടി യിരിക്കുന്നു. ഈ പ്രവർത്തനം നിലച്ച കുടിവെള്ള കിയോസ്ക്ക് ആർക്കു വേണ്ടി….? ഇതുമായി ബന്ധപ്പെട്ടവരോടുള്ള ചോദ്യം ആണിത്.

You May Also Like

About the Author: Jaya Kesari