കണ്ണൂർ: ബസിടിച്ച് നിയന്ത്രണം വിട്ട മിനിലോറി മരത്തിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം . മലപ്പുറം പള്ളിക്കല്‍ ബസാർ മിനി ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപം കുറ്റിയില്‍ ഹൗസില്‍ പറമ്ബൻ ജലീലാണ് (43) അപകടത്തില്‍ മരിച്ചത്.ലോറിയുടമ പള്ളിക്കല്‍ സ്വദേശി പ്രവീണ്‍കുമാർ (43) എകെജി ആശുപത്രിയില്‍ ചികിത്സ തേടി. ദേശീയപാതയില്‍ പള്ളിക്കുളത്തിനും പൊടിക്കുണ്ടിനും മധ്യേ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയിരുന്നു അപകടം ഉണ്ടായത്. ചെങ്കല്ലുമായി തളിപ്പറമ്ബില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. പിന്നില്‍ ബസ് ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണംവിട്ട ലോറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മരം ഒടിഞ്ഞുവീണു.