മയക്കുമുരുന്ന് കച്ചവടം ഗുണ്ടാത്തലവൻ ശാന്തിഭൂഷൻ പോലീസ് പിടിയിൽ

നെയ്യാറ്റിൻകര : മയക്കുമുരുന്ന് കച്ചവടം ഗുണ്ടാത്തലവൻ ശാന്തിഭൂഷൻ പോലീസ് പിടിയിൽ. തിരുവനന്തപുരം ജില്ലയും മറ്റുജില്ലകളിലും നിരവധി കേസിലെ പ്രതിയായ ആറാലൂംമൂട് സ്വദേശി ശാന്തി ഭൂഷൺ (42) നെയാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്. 30 ഓളം കേസുകളും നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ അറിയപ്പെടുന്ന പ്രതിയും കൂടിയാണ് ശാന്തി ഭൂഷൺ . ഇന്നലെ രാത്രി പത്തര കിലോ കഞ്ചാവ് കൈവശം വെച്ച് വിൽപ്പനയ്ക്കായി ആറാലൂംമൂട് പ്രദേശത്ത് എത്തിയപ്പോഴാണ് പ്രതിയെ നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി പോലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകൽ പോലീസ് ഉദ്യോഗസ്ഥരെ ആയുധം കൊണ്ട് ആക്രമിക്കൽ , വാളു കൊണ്ട് ഭീഷണിപ്പെടുത്തൽ , കവർച്ച, മോഷണം , പിടിച്ചുപറി സംഘം ചേർന്ന് ആക്രമണം , അധികൃത പണമിടപാട് , കബളിപ്പിക്കൽ , മയക്കുമരുന്ന് കച്ചവടം , ബിഷപ്പ് ഹൗസ് ആക്രമണം , കൊലപാതകം തുടങ്ങിയവ സംബന്ധിച്ച നിരവധി ക്രമിനിൽ കേസിലെ പ്രതികൂടിയാണ് ശാന്തി ഭൂഷൺ യെന്നും നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഷാജി പറഞ്ഞു. തിരുവനന്തപുരം റൂറൽ ജില്ലാ മേധാവി സുദർദശൻ കെ.എസ് ഐ .പി എസിൻ്റെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചതൊന്നും നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഷാജി വ്യക്തമാക്കി .

അന്വേഷണ സംഘത്തിൽ നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടർ എസ്.ബി പ്രവീൺ , നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ടി. ജോസ് , ഗ്രേഡ് പോലീസ് സബ് ഇൻസ്പെക്ടമാരായ സജീവ് , ജിനു കുമാരൻ നായർ , സുരോഷ് കുമാർ , അരുൺ വി.എസ് , ഡ്രൈവർ സി.പി ഓ പോൾ , തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ വലയത്തിലാക്കിയത്.

You May Also Like

About the Author: Jaya Kesari