കൊച്ചി: കാരിക്കാമുറിക്ക് സമീപമുള്ള ഇൻ്റർനാഷ്ണല്‍ തപാല്‍ സംവിധാനം വഴി വന്ന കൊറിയറിലെ മയക്ക് മരുന്ന് എക്സൈസ് പിടി കൂടി.കൊച്ചി ഇൻ്റർനാഷ്ണല്‍ പോസ്റ്റല്‍ അപ്രൈയ്സലില്‍ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.ഫ്രാൻസിൻ നിന്നാണ് മയക്ക് മരുന്ന് ഓർഡർ ചെയ്തു വരുത്തിച്ചത്. പാർസലില്‍ കൊടുത്തിരുന്ന ഫോണ്‍ നമ്പർ വച്ച് എക്സൈസ് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് വെമ്ബായം സ്വദേശി തനിമ വീട്ടില്‍ അതുല്‍ കൃഷ്ണ (23) എന്നയാളെ എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് സജിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെ ഇയാളുടെ വെമ്ബായത്തെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു.