ചെറായി ബീച്ചിന് സമീപം വയോധികൻ മരിച്ചനിലയില്‍

കൊച്ചി : : ചെറായി ബീച്ചിന് സമീപം വയോധികൻ മരിച്ചനിലയില്‍. ചെറായി പട്ടേരികുളങ്ങര കാലക്കശ്ശേരി ദേവദത്തൻ (62) ആണ് മരിച്ചത്.ചെറായി ബീച്ചിന് കിഴക്ക് വശം പൊയിലില്‍ ആണ് ഇയാളെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് ഒരാള്‍ പൊയിലില്‍ വീണ് കിടക്കുന്നതായി കണ്ട ചിലർ മുനമ്പം പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് എത്തി ഇയാളെ പറവൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണ സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ഇയാളുടേതെന്ന് സംശയിക്കുന്ന ഒരു സൈക്കിള്‍ മൃതദേഹം കണ്ട പൊയിലിനരികില്‍ കണ്ടെത്തിയിട്ടുണ്ട്. ഇരാള്‍ രാത്രി എട്ടിന് ബാറിലിരുന്ന് മദ്യപിക്കുന്നതായി കണ്ടവരുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari