എക്സൈ സിന്റെ അവബോധിനു തുടക്കം

അതിഥി തൊഴിലാളികളുടെ ഇടയിൽ വർദ്ധിച്ച വരുന്ന ലഹരി ഉപയോഗം കണക്കിലെടുത്ത് തൊഴിലാളികളെ നേർവഴിയ്ക്ക് കൊണ്ടുവരുന്നതിന് എക്സൈസ് വകുപ്പ് വിമുക്തിയുടെ ഭാഗമായി അവബോധ് എന്ന പേരിൽ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശ മേഖല കൂടിയായ വിഴിഞ്ഞം മുക്കോലയിൽ ദ്വിഭാഷികളായ എക്സൈസ് ഉദ്യോഗസ്ഥരായ പ്രസന്നൻ, ലാൽ കൃഷ്ണ എന്നിവർ നിന്ദിയിൽ ബോധവൽക്കരണ സന്ദേശം നൽകി. എക്സൈസ് വകുപ്പ് എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങളോടൊപ്പം നടത്തുന്ന ഇത്തരം സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ പൊതുജനത്തിന് വളരെയേറെ പ്രയോജനം ലഭിയ്ക്കുന്നുണ്ട്. ഈ ഉദ്യമത്തിന് നെയ്യാറ്റിൻകര എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ രാജേഷ് കുമാർ നേതൃത്വം നൽകുകയും മറ്റ് ഉദ്യോഗസ്ഥർ ആയ അനീഷ് , വിനോദ്, അൽത്താഫ് മുഹമ്മദ്, സുനിൽ പോൾ ജയിൻ വനിതാ സിവിൽ എക്സൈസ് ആഫീസറും വിമുക്തി കോ – ഓഡിനേറ്ററുമായ ശ്രീജ എന്നിവരും പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari