നഗരത്തിൽ എക്സ്സൈസ് എൻഫോസ്മെന്റിന്റെ മിന്നൽ റെയ്ഡ്

തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. പി. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം ശ്രീകാര്യം പാങ്ങപ്പാറ ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ വീട് വാടകയ്ക്ക് എടുത്ത് 24gm MDMA,
LSD Stamp 90 Nos, ഹാഷിഷ്ഓയിൽ 500gm
ഹൈബ്രിഡ് ഗഞ്ജാവ് 38gm,
ഗഞ്ജാവ് 520gm എന്നിവ കൈവശം വച്ച് സ്ക്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തി വരികയായിരുന്ന നിരവധി NDPS, Criminal കേസുകളിലെ പ്രതിയുമായ കുടപ്പനകുന്ന് അഞ്ചുമുക്ക് സ്വദേശി സിദ്ധാർത്ഥ് (27) എന്നയാളെ NDPS U/S 8(C)R/w 22 (C),
20(b)(¡¡)(B) & 20(b)(¡¡)(A)പ്രകാരം ഒരു NDPS കേസെടുത്തിട്ടുള്ളതും ടിയാനിൽ നിന്നും മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുള്ളതുമാണ്.
പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (gr) പി. ലോറൻസ്,
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടറായ (gr) രാജേഷ് കുമാർ,
സിവിൽ എക്സൈസ് ഓഫീസറായ നന്തകുമാർ, ആരോമൽ രാജൻ, വനിത സിവിൽ എക്സൈസ് ഓഫിസർ ഷൈനി,
സിവിൽ എക്സൈസ് ഡ്രൈവർ ആന്റോ എന്നിവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari