ലഹരി മരുന്ന് പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം

കല്‍പറ്റ: ലഹരി മരുന്ന് പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. ബാവലി ചെക്ക് പോസ്റ്റിലാണ് സംഭവം. വാഹനം നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച്‌ വീഴുത്തുകയായിരുന്നു.സിവില്‍ പൊലീസ് എക്സൈസ് ഓഫീസർ ജയ്മോനാണ് പരിക്കേറ്റത്. തലക്കും താടിയെല്ലിനും സാരമായ പരിക്കേറ്റു. മൂന്ന് പല്ലുകള്‍ നഷ്ടമായി.പ്രതി അഞ്ചാംമൈല്‍ സ്വദേശി ഹൈദറെ പൊലീസ് പിടികൂടി. മുൻപും ലഹരി കടത്ത് കേസില്‍ പിടിയിലായ ആളാണ് ഇയാളെന്നാണ് വിവരം. അന്തർസംസ്ഥാനങ്ങളില്‍ നിന്നും വയനാട് വഴി ലഹരി മരുന്ന് കടത്ത് കൂടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

You May Also Like

About the Author: Jaya Kesari