പ്രശസ്ത പാമ്പുപിടുത്തക്കാരൻ പാമ്പു കടിയേറ്റ് മരിച്ചു

ചെന്നൈ: പ്രശസ്ത പാമ്പുപിടുത്തക്കാരൻ പാമ്പു കടിയേറ്റ് മരിച്ചു; കൊയമ്പത്തൂർ സ്വദേശി സന്തോഷ് കുമാർ(39) ആണ് മരിച്ചത്.തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക പാമ്പു പിടുത്തകാരന്റെ പട്ടികയില്‍ സന്തോഷ് കുമാർ ഉള്‍പ്പെട്ടിരുന്നു.മാർച്ച്‌ 17 ന് വീട്ടില്‍ കയറിയ മൂർഖനെ പിടിക്കുന്നതിനിടെയാണ് സന്തോഷ് കുമാറിന്റെ കയ്യില്‍ കടിയേറ്റത്. അബോധാവസ്ഥയിലായിരുന്ന സന്തോഷ് കുമാർ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.
24 വർഷമായി ഈ മേഖലയില്‍ സജീവമായിരുന്നു സന്തോഷ് കുമാർ. 15ാം വയസില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടിലെത്തിയ പാമ്പിനെയാണ് ആദ്യമായി പിടികൂടിയത്. പിന്നീട് പാമ്പു പിടുത്തം ശാസ്ത്രീയമായി പഠിച്ച ശേഷമാണ് ഈ മേഖലയില്‍ സജീവമായത്. കഴിഞ്ഞ 15 വർഷത്തിനിടെ രാജവെമ്പാല, പെരു പാമ്പ് ‘, മൂർഖൻ ഉള്‍പ്പെടെ ആയിരക്കണക്കിന് വിഷപ്പാമ്പുകളെപിടികൂടി കാട്ടിലേക്ക് തുറന്നുവിട്ടിട്ടുണ്ട്.സന്തോഷ് കുമാറിന്റെ മൃതദേഹം കൊയമ്പത്തൂർ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

You May Also Like

About the Author: Jaya Kesari