പുതിയങ്ങാടിയില്‍ വാടക ക്വാർട്ടേഴ്സില്‍ നിന്നും പാചകവാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ തീപ്പിടുത്തം; അതീവ ഗുരുതരമായി പൊള്ളലേറ്റ ഒഡീഷ സ്വദേശി പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു

കണ്ണൂർ: പുതിയങ്ങാടിയില്‍ വാടക ക്വാർട്ടേഴ്സില്‍ നിന്നും പാചകവാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ തീപ്പിടുത്തത്തില്‍ അതീവ ഗുരുതരമായി പൊള്ളലേറ്റ ഒഡീഷ സ്വദേശി പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു.സുഭാഷ് ബഹ്‌റ (50) യാണ് തിങ്കളാഴ്ച പുലർച്ചെ മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ആറു മണിക്കാണ് അപകടം സംഭവിച്ചത്. പാചകം ചെയ്യുന്നതിനായി ലൈറ്റർ ഉപയോഗിച്ച്‌ കത്തിച്ചപ്പോള്‍ സിലിണ്ടറില്‍ നിന്നും തീ ആളിപ്പടരുകയായിരുന്നു. അപകടത്തില്‍ നാല് പേർക്കാണ് പൊള്ളലേറ്റത്. ഒഡീഷ സ്വദേശികളായ ശിവ (31), നിഗം (40), ജിത്തു (28) എന്നിവർ കണ്ണൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
സംഭവമറിഞ്ഞെത്തിയ പഴയങ്ങാടി പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ഉടൻ തന്നെ കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

You May Also Like

About the Author: Jaya Kesari