വിദേശവിനോദ സഞ്ചാരിക്ക് തെരുവുനായയുടെ കടിയേറ്റു

ഇടുക്കി:ആനച്ചാല്‍ ടൗണിന് സമീപത്തുള്ള ആഡിറ്റ് കവലയില്‍, ബ്രിട്ടീഷുകാരനായ വിനോദസഞ്ചാരിക്ക് തെരുവുനായയുടെ കടിയേറ്റു.ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആഡിറ്റിലുള്ള ഒരു റിസോർട്ടിലെത്തിയ 52-കാരനാണ് കടിയേറ്റത്.
ബുധനാഴ്ച രാവിലെ പ്രഭാതസവാരിക്കായി റോഡിലൂടെ നടക്കുമ്ബോള്‍ നായ കാലില്‍ കടിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹം ചിത്തിരപുരത്തെ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും, അവിടെനിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു. ഇവിടെയെത്തി വാക്സിനെടുത്തു.

You May Also Like

About the Author: Jaya Kesari