മാവേലിക്കര മുൻ.എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ എം.മുരളി അന്തരിച്ചു

ആലപ്പുഴ : മാവേലിക്കര മുൻ.എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ എം.മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.1991 മുതല്‍ 2006 വരെ തുടർച്ചയായി നാല് തവണ മാവേലിക്കരയില്‍ നിന്ന് നിയമസഭയിലെത്തിയ എം.മുരളി പിന്നീട് കായംകുളത്തും ചെങ്ങന്നൂരിലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സ്പീക്കർ സ്ഥാനത്തേക്ക് പ്രതിപക്ഷ സ്ഥാനാർഥിയായും മത്സരിച്ചിട്ടുണ്ട്. നിലവില്‍ എ.ഐ.സി.സി അംഗമാണ്.1972 മുതല്‍ 77 വരെ കെ.എസ്.യു ആലപ്പുഴ ജില്ല പ്രസിഡന്റായിരുന്നു. 1982 മുതല്‍ ഏഴുവർഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. മാവേലിക്കര ചെന്നിത്തല ചെറുകോലില്‍ മാധവൻ പിള്ളയുടെയും രാജമ്മയുടെയും മകനാണ്.

You May Also Like

About the Author: Jaya Kesari