സൗഹൃദ കേരളം പുസ്‌തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം :- കേരള സ്മാൾ സ്കയിൽ ഇന്റസ് റിയലിസ്റ്റ് ഫെഡറേ ഷന്റെ ആഭിമുഖ്യത്തിൽ കേരളത്തെ വ്യവസായ സൗഹൃദ മാക്കി മാറ്റണം എന്ന ഉദ്ദേശത്തോടെ രചിച്ച വ്യവസായ സൗഹൃദകേരളം എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മുൻ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുൻ മന്ത്രി ജി സുധാകരന് നൽകി പ്രകാശനം നിർവഹിച്ചു. സെൻട്രൽ സോൺ വൈസ് പ്രസിഡന്റ്‌ ജോബോയ് ലോറൻസ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. ഫെഡറേഷൻ വൈസ് പ്രസിഡന്റ്‌ അനിൽ മുത്തോട ത്തിന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രന്ഥരചയിതാവ് കെ ജെ സ്കറിയ പുസ്തകം പരിചയപ്പെടുത്തി. ചടങ്ങിന് ആശംസകൾ അർപ്പിച്ചു പി സി വിഷ്ണു നാഥ് എം എൽ എ, സി പി ജോൺ, ഡോക്ടർ മേരി ജോർജ്, ടി ബിജു കുമാർ, നോർത്ത് സോൺ വൈസ് പ്രസിഡന്റ്‌ കെ പി മുഹമ്മദ്‌ ഇസ്മായിൽ, വർഗീസ് വി കെ തുടങ്ങിയവർ സംസാരിച്ചു. ഫെഡറേഷൻ സെക്രട്ടറി തോമസ്കുട്ടി കൃതജ്ഞത പറഞ്ഞു.

You May Also Like

About the Author: Jaya Kesari