മെഡിക്കൽ കോളേ ജ് ശ്രീ മഹാ ഗണപതി ക്ഷേത്രനടയിൽ ആനക്കൊമ്പൻ. ഗജരാജ ലക്ഷണം തികഞ്ഞ ഒരു കൊമ്പനാന ക്ഷേത്രത്തിനകത്തുള്ള ശ്രീ മഹാ ഗണപതി വിഗ്രഹത്തെ നോക്കി നിൽപ്പ്. ആദ്യമൊക്കെ അവിടെ എത്തിയ ഭക്ത ജനങൾക്ക് അത്ഭുതം. ഇതെങ്ങനെ സംഭവിച്ചു എന്ന്. എല്ലാപേരും തോഴു കൈകളോ ടെ ഭഗവാനെയും, ക്ഷേത്രത്തിനു മുന്നിൽ ഉള്ള ഗജവീരനെയും സ്മരിച്ചു. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ആയഏവരും അംബി എന്ന് വിളിക്കുന്ന സുബ്രമണ്യ ൻ പോറ്റിയോട് കാര്യങ്ങൾ തിരക്കി. ഒരു ഭക്തൻ നടക്കു വെച്ചതാണ് ഈ ഗജവീരനെ. 10അടി പൊക്കം ഉള്ള ഈ കരി വീരനെ നിർമിച്ഛിക്കുന്നത് ഫൈബർ കൊണ്ടാണ്. ആർക്കും നിർഭ യമായി അതിനടുത്തു പോയി നിൽക്കാം. തൊട്ടു തൊഴാം. ക്ഷേത്രനടതുറന്നു കിടന്നാലും,പൂജ കഴിഞ്ഞു അടച്ചാലും എപ്പോഴും ഒരു കാവൽ ക്കാ രനായി ഈ ഗജവീരൻ അവിടെ നിൽക്കും.


