ഗാന്ധിജി സമദർശൻ ഫൗണ്ടേഷൻ നിവേദനം നൽകി

പത്തനംതിട്ട കോന്നി ആന പരിപാലന സങ്കേതത്തിൽ വിനോദസഞ്ചാരത്തിന് എത്തിയ പിഞ്ചുബാലന്റെ ദേഹത്ത് കോൺക്രീറ്റ് തൂണ് പതിച്ച് അപമൃത്യു സംഭവിച്ചതിൽ ഗാന്ധിജി സമദർശൻ ഫൗണ്ടേഷൻ ആശങ്ക രേഖപ്പെടുത്തി

*ഈ വിഷയത്തിൽ കേരള സർക്കാരിന്റെ സത്വര ശ്രദ്ധ പതിയണം, കേരളത്തിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തി നിലവിലെ സാഹചര്യം പരിശോധിക്കണം, പരിഹാര നടപടികൾ കൈക്കൊള്ളണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഗാന്ധിജി സമദർശൻ ഫൗണ്ടേഷൻ കേരള മുഖ്യമന്ത്രി, വിനോദസഞ്ചാര വകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, ബാലവകാശ സംരക്ഷണ കമ്മീഷൻ, ടൂറിസം ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകി.

പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, നിർമ്മാണ കമ്പനികൾ എന്നിവയിലെ എഞ്ചിനിയർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനം ഇതിനായി പ്രയോജനപ്പെടുത്തണം എന്നും നിവേദനതിൽ ആവശ്യപ്പട്ടു.

ഗാന്ധിജി സമദർശൻ ഫൗണ്ടേഷന് വേണ്ടി ദേശീയ സെക്രട്ടറി ശ്രീ. വേണു ഹരിദാസ്, സംസ്ഥാന പ്രസിഡന്റ് ശ്രീ. അഴിപ്പിൽ അനിൽകുമാർ എന്നിവർ ചേർന്ന് നിവേദനങ്ങൾ സമർപ്പിച്ചു.

You May Also Like

About the Author: Jaya Kesari