(അജിത് കുമാർ. ഡി )
തിരുവനന്തപുരം :- കഴിഞ്ഞ ദിവസം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും 13പവന്റെ സ്വർണ്ണം ദണ്ട് കാണാതായ സംഭവത്തിൽ ക്ഷേത്ര അധികൃതർക്ക് ഗുരുതര സുരക്ഷ പിഴവ് ഉണ്ടായതായി പോലീസിന്റെ വിലയിരുത്തൽ. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുക്കിലും, മൂലയിലും സി സി ടി വി നിരീക്ഷണത്തിൽ ആണെന്ന് പറയുമ്പോഴും സ്വർണ്ണം കാണാതായ സംഭവവും ആയി ബന്ധപെട്ടു റൂമിനു മുന്നിൽ സി സി ടി വി ക്യാമറ ഇല്ലാത്തതു ഏറെ ദുരൂഹത ഉണർത്തുന്നു. സ്വർണ്ണം സൂക്ഷിച്ചിരുന്ന റൂമിനു മുന്നിൽ പേരിനു പോലും ഒരു സുരക്ഷ ഭടനെ നിയോഗിക്കാത്തതും ഏറെ സംശയങ്ങൾക്ക് വഴി ഒരു ക്കുകയാണ്. കൂടാതെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ മേഞ്ഞിരുന്ന ഓടുകൾ പലതും പൊട്ടിയ നിലയിൽ ഇരിക്കുന്നതും പോലീസിന് ഏറെ സംശയം ഉളവാക്കുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് അന്വേഷണം നടത്തുന്ന വർ ഉടൻ കൈമാറും എന്നാണ് അറിയുന്നത്. ഇതെല്ലാം അവിടുത്തെ ഗുരുതര സുരക്ഷാ പിഴവുകൾ സൂചിപ്പിക്കുന്നു. ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തുന്ന എല്ലാ ഭക്തരെയും സെക്യു രിറ്റി യുടെ പേരിൽ ഉദ്യോഗസ് ത ർ നടത്തുന്ന കോപ്രായങ്ങൾ ഭക്തരിൽ അമർഷം ഉളവാക്കിയിട്ടുണ്ട്. ആണായാലും, പെണ്ണായാലും മുണ്ടിനിടയിൽ കൈയിട്ടു അരഞ്ഞാണം വരെ പിടിച്ചു നോക്കുന്നവന്മാർക്ക് ഇത്തരം കാര്യങ്ങളിൽ ഉണ്ടാകുന്ന ജാഗ്രത കുറവ് ഏറെ സംശയങ്ങൾക്ക് വഴി ഒരുക്കുന്നു. ക്ഷേത്ര സംരക്ഷണ സമിതി അടക്കം ഉള്ള സംഘടനകൾ ശക്തമായ പ്രസ്തവനയും ആയി രംഗത്തുണ്ട്.