കേരളത്തില്‍ സ്വർണ വില സർവകാല റെക്കോർഡിൽ;വില 1 ലക്ഷം കടന്നു

കേരളത്തില്‍ സ്വർണ വില സർവകാല റെക്കോർഡിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,01,600 രൂപയാണ്.ഒരു ഗ്രാം സ്വർണത്തിന് 12,700 രൂപയാണ് വില. ഇന്ന് 1,760 രൂപയാണ് ഉയർന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വർണ വില 90,000 ത്തിന് മുകളിലായിരുന്നു. കോവിഡ് സമയത്ത് 40000 രൂപയായിരുന്നു സ്വർണവില. 5 വർഷം പിന്നിടുമ്ബോള്‍ വില ഒരു ലക്ഷത്തില്‍ എത്തിനില്‍ക്കുകയാണ്. കഴിഞ്ഞ ജനുവരിയില്‍ 57,000 രൂപയായിരുന്നു സ്വർണവില. എന്നാല്‍, ഈ വർഷം ഇതുവരെ കൂടിയത് 44,400 രൂപയാണ്.
നിലവില്‍ സ്വർണത്തിന് 3 ശതമാനമാണ് ജിഎസ്ടി. പണിക്കൂലി 3 മുതല്‍ 35 ശതമാനം വരെയൊക്കെയാകാം. ശരാശരി 10% പണിക്കൂലിയാണ് പൊതുവേ ഈടാക്കുന്നത്. 10% പണിക്കൂലി പ്രകാരം ഇന്നൊരു പവൻ‌ ആഭരണം വാങ്ങിയാല്‍ 1,15,168 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 14,395 രൂപയാകും.

You May Also Like

About the Author: Jaya Kesari