സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും വർധനവ് . ഇന്ന് പവന് വിലയില്‍ 1640 രൂപയാണ് വര്‍ധനവുണ്ടായത്. ഗ്രാമിനാകട്ടെ 205 രൂപയും.ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 1,16,480 രൂപയും ഒരു ഗ്രാമിന് 14,560 രൂപയുമായി.ഡോളറിന്റെ ദൗര്‍ബല്യമാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. ഒരിടവേളയ്ക്ക് ശേഷമാണ് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ് രേഖപ്പെടുത്തുന്നത്. ജനുവരി 29ന് ഉയര്‍ന്ന വില 1,31,160 രൂപയില്‍ എത്തിയിരുന്നു. ഇതാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയിലെ റെക്കോഡ് കുതിപ്പ്.അതിന് പിന്നാലെ കൂപ്പുകുത്തിയ വില വീണ്ടും ഉയരുകയാണിപ്പോള്‍. ഇന്ന് ഒരു പവന്റെ ആഭരണം വാങ്ങാന്‍ ഏകദേശം 1,31,160 രൂപ നല്‍കേണ്ടി വരും. ഇത് പണിക്കൂലി അനുസരിച്ച് ഇനിയും ഉയര്‍ന്നേക്കാം.

