സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 65 രൂപ വര്‍ധിച്ച്‌ 9,140 രൂപയിലെത്തി. പവന് 520 രൂപ ഉയര്‍ന്ന് 73,120 രൂപയായി.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്. ജൂലൈ ഒമ്ബതിന് രേഖപ്പെടുത്തിയ പവന് 72,000 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ വര്‍ധിച്ച്‌ 7,490 രൂപയിലെത്തി. വെള്ളി വിലയില്‍ ഇന്നും കാര്യമായ മാറ്റമുണ്ട്. ഗ്രാമിന് 4 രൂപ വര്‍ധിച്ച്‌ 122 രൂപയിലാണ് ഇന്നത്തെ വെള്ളി വ്യാപാരം. സര്‍വകാല റെക്കോഡാണിത്. അടുത്ത ദിവസങ്ങളിലും വെള്ളി വില വര്‍ധിക്കുമെന്നാണ് സൂചന.

You May Also Like

About the Author: Jaya Kesari