സംസ്ഥാനത്ത് സ്വർണവില കൂടി

കൊച്ചി : ഒരു ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില തിരിച്ചുകയറി. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കൂടിയത്.ഇതോടെ, പവന് 94,200 രൂപയും ഗ്രാമിന് 11,775 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് 9,685 രൂപയാണ് വിപണിവില.ഒക്ടോബർ 17നും 21നുമാണ് കേരളത്തിലെ സർവകാല റെക്കോർഡില്‍ സ്വർണവിലയെത്തിയത്. അന്ന് ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമായിരുന്നു. ഈ വർഷം ജനുവരി 22 നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്.

You May Also Like

About the Author: Jaya Kesari